യൂറോപ്പില്‍ ഫുട്‌ബോള്‍ ജ്വരം ക്ലൈമാക്‌സിലേക്ക്. ക്ലബ് ഫുട്‌ബോള്‍ പോരാട്ടസീസണ്‍ ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍ കിരീടപോരാട്ടം ആവേശമുയര്‍ത്തുകയാണ്. സീസണ്‍ അവസാനിക്കാന്‍ കേവലം ദിവസങ്ങള്‍ മാത്രം ശേഷിക്കെ കിരീടം നിലനിര്‍ത്താനും കിരീടം തിരിച്ചു പിടിക്കാനും ലക്ഷ്യമിടുന്നവര്‍ അവസാന പോരാട്ടത്തിനിറങ്ങുകയാണ്.
ഇംഗ്ലണ്ടിലും സ്‌പെയിനിലും ഇറ്റലിയിലും ഫ്രാന്‍സിലുമെല്ലാം വരുന്ന ദിനങ്ങള്‍ സസ്‌പെന്‍സിന്റേതാണ്. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്കു നീങ്ങുമ്പോള്‍ സ്‌പെയിനിലും ഇറ്റലിയിലും പക്ഷേ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാണ്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയും പോയിന്റ്‌നിലയില്‍ മുന്നിലുള്ള മാഞ്ചസ്‌റ്ററും തമ്മില്‍ വ്യത്യാസം മൂന്നു പോയിന്റിന്റേതാണ്. ഫ്രാന്‍സില്‍ ഒന്നാം സ്‌ഥാനത്തുള്ള ലില്ലിയും മാഴ്‌സയും തമ്മില്‍ ഒരു പോയിന്റിന്റെ വ്യത്യാസം. അതേസമയം സ്‌പെയിനിലും ഇറ്റലിയിലും എട്ടു പോയിന്റ് വ്യത്യാസത്തോടെ ബാഴ്‌സലോണയും എ.സി. മിലാനും ഏറെക്കുറെ കിരീടം ഉറപ്പിച്ചുകഴിഞ്ഞു.
ലീഗുകളില്‍ മൂന്നുറൗണ്ട് മത്സരം കൂടി ശേഷിക്കെ ആവേശകരമായ ഏതാനും പോരാട്ടങ്ങള്‍ക്കാണ് ഇനി വേദി സാക്ഷ്യം വഹിക്കുക. ഇതിന് ഇന്നും നാളെയുമായി കിക്കോഫാകും.
8 എ.സി. മിലാന്‍ - എ.എസ്. റോമ
സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുന്ന ആരാധകര്‍ക്കായി ആദ്യം ഇറ്റാലിയന്‍ സീരീ എയാണ് വിരുന്നൊരുക്കുന്നത്. കിരീം ഉറപ്പാക്കാന്‍ മിലാന്‍ ഇന്ന് എ.എസ്. റോമയെ നേരിടും. ലീഗില്‍ 35 മത്സരങ്ങളില്‍ നിന്ന് 23 ജയങ്ങളുമായി 77 പോയിന്റോടെയാണ് മിലാന്‍ ഒന്നാം സ്‌ഥാനത്ത് തുടരുന്നത്. ഇന്ന് റോമയെ കീഴടക്കാനായാല്‍ 82 പോയിന്റുമായി ഇന്നു തന്നെ മിലാന് ചാമ്പ്യന്‍ പട്ടം സ്വന്തമാക്കാനാകും. മറിച്ച് തോല്‍വിയാണ് ഫലമെങ്കില്‍ ഉദ്‌നീസിനെതിരേ നടക്കുന്ന അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരും.
8 മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്-ചെല്‍സി
കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ലണ്ടനിലെ സൂപ്പര്‍ ക്ലബുകള്‍ ഏറ്റുമുട്ടുമ്പോള്‍ യുണൈറ്റഡിന് 15 പോയിന്റ് പിന്നില്‍ ആദ്യ നാലു സ്‌ഥാനങ്ങളില്‍ ഉള്‍പ്പെടാതെ കിരീടപ്രതീക്ഷകള്‍ അസ്‌തമിച്ച നിലയിലായിരുന്നു ചെല്‍സി. എന്നാല്‍ ഇപ്പോള്‍ വെറും മൂന്നു പോയിന്റു മാത്രമാക്കി ലീഡ് കുറച്ച ചെല്‍സി കിരീടം നിലനിര്‍ത്താന്‍ അവസാന പോരിനിറങ്ങുകയാണ്. പോയിന്റ് നിലയില്‍ മുന്നിലുള്ള മാഞ്ചസ്‌റ്ററിനെ നാളെ അവരുടെ തട്ടകത്തില്‍ നേരിടുന്ന ചെല്‍സിക്ക് കിരീടം നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്.
നാളെ ജയിച്ചാല്‍ പോയിന്റ് നിലയില്‍ മാഞ്ചസ്‌റ്ററിന് ഒപ്പമെത്താന്‍ അവര്‍ക്കാകും. അവസാന രണ്ടു മത്സരങ്ങള്‍ താരതമ്യേന ദുര്‍ബലരായ എവര്‍ട്ടണിനും ന്യൂകാസിലിനുമെതിരേയാണെന്നതും അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. മറുവശത്ത് എഫ്.എ. കപ്പ് നേടുകയും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കടക്കുകയും ചെയ്‌ത മാഞ്ചസ്‌റ്ററിനും ജയം അനിവാര്യമാണ്. നാളെ ചെല്‍സിയെ തോല്‍പിക്കാനായാല്‍ അവര്‍ക്ക് ഏറെക്കുറെ കിരീടം ഉറപ്പിക്കാനാകും. അവസാന മത്സരങ്ങള്‍ മാഞ്ചസ്‌റ്ററിനും ദുര്‍ബലരായ ടീമുകളാണ് എതിരാളികള്‍.
8 ബാഴ്‌സലോണ-എസ്‌പാന്യോള്‍
സ്‌പാനിഷ് ലാ ലിഗയില്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിത തോല്‍വി നേരിട്ട ബാഴ്‌സലോണ കിരീടധാരണം ഒരു ദിവസത്തേക്കു നീട്ടുകയായിരുന്നു. നാളെ എസ്‌പാന്യോളിനെ നേരിടാനിറങ്ങുന്ന ബാഴ്‌സ പക്ഷേ അതേ തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്ന വാശിയിലാണ്. എസ്‌പാന്യോളിനെ തോല്‍പിക്കാനായാല്‍ നാളെത്തന്നെ ബാഴ്‌സയ്‌ക്ക് സ്‌പാനിഷ് ലാ ലിഗ കിരീടം ഉയര്‍ത്താനാകും. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കടന്ന ആത്മവിശ്വാസത്തിലിറങ്ങുന്ന ബാഴ്‌സയ്‌ക്ക് അതു സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ
Tags : യൂറോപ്യന്‍ - ഫുട്‌ബോള്‍ - ലീഗുകള്‍ - ക്ലൈമാക്‌സിലേക്ക്




മ്യൂണിക്ക്: ക്ലാസിക് പോരാട്ടത്തിനൊടുവില്‍ ബയേണ്‍ മ്യൂണിക്കിനെ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ മറികടന്ന നിലവിലെ ജേതാക്കളായ ഇന്റര്‍ മിലാന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചു. ആദ്യപാദത്തില്‍ 1-0ന് പിന്നിലായിരുന്ന ഇന്റര്‍ രണ്ടാം പാദത്തില്‍ 3-2ന് മത്സരം സ്വന്തമാക്കി. ഇരുപാദങ്ങളിലുമായി സ്‌കോര്‍ 3-3ന് സമനിലയായെങ്കിലും കൂടുതല്‍ എവേ ഗോളുകള്‍ നേടിയതിന്റെ ബലത്തില്‍ ഇന്റര്‍ തുടര്‍ച്ചയായി രണ്ടാം തവണയും അവസാന എട്ടില്‍ ഇടമുറപ്പിച്ചു. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒളിമ്പിക് മാഴ്‌സയെ തോല്‍പിച്ച് (2-1) തുടര്‍ച്ചയായി അഞ്ചാംതവണ ക്വാര്‍ട്ടറിലെത്തി. ഒന്നാം പാദത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചിരുന്നു.